ചോദ്യപേപ്പർ ചോർന്നുവെന്ന് സംശയം; യുപിയിലെ 24 ജില്ലകളിൽ 12ാം ക്ലാസ് ഇം​ഗ്ലീഷ് പരീക്ഷ റദ്ദാക്കി

By Web Team  |  First Published Mar 31, 2022, 12:53 PM IST

ആഗ്ര, മഥുര, അലിഗഡ്, ഗോരഖ്പൂർ തുടങ്ങി സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കിയതായി യുപി മാധ്യമിക് ശിക്ഷാ പരിഷത്ത് ഡയറക്ടർ വിനയ് കുമാർ പാണ്ഡെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു


ലക്നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ (Question Paper) ചോർന്നുവെന്ന് സംശയിക്കുന്നതായി അധികൃതർ. തുടർന്ന് സംസ്ഥാനത്തെ 24 ജില്ലകളിലെ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ (english question paper) ഉത്തർപ്രദേശ് ബോർഡ് റദ്ദാക്കി. ആഗ്ര, മഥുര, അലിഗഡ്, ഗോരഖ്പൂർ തുടങ്ങി സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കിയതായി യുപി മാധ്യമിക് ശിക്ഷാ പരിഷത്ത് ഡയറക്ടർ വിനയ് കുമാർ പാണ്ഡെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “ചോദ്യപേപ്പർ ചോർന്നുവെന്ന സംശയത്തിന്റെ പേരിൽ 12ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കുകയാണ്. 24 ജില്ലകളിലും ‌ചോദ്യപേപ്പർ വിതരണം ചെയ്തു, അതിനാൽ അവിടെ പരീക്ഷ റദ്ദാക്കി,” പ്രസ്താവനയിൽ പറയുന്നു.

ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ബാക്കിയുള്ള ജില്ലകളിൽ മുൻനിശ്ചയിച്ച പ്രകാരം പരീക്ഷ നടക്കുമെന്നും അധികൃതർ അറിയിച്ചു. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലും പരീക്ഷ നടത്തുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Latest Videos

undefined

കൊവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഉത്തർപ്രദേശ് ബോർഡിലേക്കുള്ള പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകൾ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. പരീക്ഷയെ സംബന്ധിച്ച അനധികൃത നടപടികളെ നിയന്ത്രിക്കുന്നതിന് കനത്ത സുരക്ഷയും വിപുലമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പരീക്ഷാ കോപ്പിയടി തടയാൻ 2.97 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. 8,373 പരീക്ഷാ കേന്ദ്രങ്ങളിലെ ഈ ക്യാമറകളിൽ നിന്നുള്ള ഫീഡ് ജില്ലാതല കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കുന്നുണ്ടെന്ന്  ഉദ്യോഗസ്ഥൻ പറഞ്ഞു.

പരീക്ഷയിൽ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 51.92 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകൾ ഏപ്രിൽ 12 വരെ തുടരും, രാവിലെ 8 മുതൽ 11.15 വരെയും ഉച്ചയ്ക്ക് 2 മുതൽ 5.15 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടക്കുന്നത്.

click me!