ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന (fisheries department) മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം (entrance coaching) നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും തൃശൂര്‍ ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂലൈ 10ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി/ മാത്സ് വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഫോണ്‍: 0487-2441132
സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അരിമ്പൂരിലെ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനിലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷികയന്ത്രങ്ങള്‍ 40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നിരക്കില്‍ ലഭ്യമാകും. അപേക്ഷകര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, പുതിയ ഭൂനികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നീ രേഖകളുമായി അരിമ്പൂരിലെ കെയ്‌ക്കോയുടെ ഓഫീസില്‍ എത്തിച്ചേരണം. kaictsr@yahoo.co.in എന്ന മെയിലിലൂടെയും രേഖകള്‍ അയക്കാം. ഫോണ്‍: 0487 2310983