തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദ്ദിഷ്ട പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്തുമസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.
തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പ് 2023 KEAM എൻട്രൻസ് പരീക്ഷ എഴുതുന്നതിന് താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. 2022 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദ്ദിഷ്ട പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്തുമസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കുട്ടിയുടേയും രക്ഷിതാവിന്റെയും സമ്മതപത്രം, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2022ലെ KEAM എൻട്രൻസ് പരീക്ഷ എഴുതിയവരെങ്കിൽ പരീക്ഷക്ക് ലഭിച്ച സ്കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 15. അപേക്ഷിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പിഒ, പിൻ-680307. ഫോൺ 0480-2706100.
undefined
നീറ്റ് എൻട്രൻസ് കോച്ചിംഗ്
തൃശൂർ: പട്ടികവർഗ്ഗ വികസന വകുപ്പ് 2023 നീറ്റ് എൻട്രൻസ് പരീക്ഷ എഴുതുന്നതിന് താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. 2022 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്മസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ പേര്, മേൽവിലാസം, ഫോൺ തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം പരിശീലനത്തിൽ പങ്കെടുക്കുന്നതിന് കുട്ടിയുടേയും രക്ഷിതാവിന്റെയും സമ്മതപത്രം, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, 2022ലെ നീറ്റ് എൻട്രൻസ് പരീക്ഷ എഴുതിയവരെങ്കിൽ പരീക്ഷക്ക് ലഭിച്ച സ്കോർ വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 15. അപേക്ഷിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പിഒ, പിൻ-680307. ഫോൺ 0480-2706100.