സംസ്കൃത സർവ്വകലാശാലയിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറ‍ർമാർ ഒഴിവുകൾ; അഭിമുഖം ഡിസംബർ 21ന്

By Web Team  |  First Published Dec 17, 2022, 1:38 PM IST

യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. 


കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യു.ജി.സി. റഗുലേഷൻസ് പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഇംഗ്ലീഷ് വിഭാഗത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

സംസ്കൃത സർവ്വകലാശാലഃ പരീക്ഷ മാറ്റി
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 19ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. പി. ഇ. എസ്. പരീക്ഷ ഡിസംബർ 21ലേയ്ക്ക് മാറ്റി.

Latest Videos

undefined

സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. (2020 സിലബസ്) പ്രാഥമിക സംസ്കൃതം, ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഫണ്ടമെന്റൽസ് ഓഫ് ആർട്ട് പരീക്ഷകൾ യഥാക്രമം ജനുവരി 11,13 തീയതികളിൽ നടക്കും.

സംസ്കൃത സർവ്വകലാശാലഃ നാലാം സെമസ്റ്റർ എം. എ.(മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. ഡിസംബർ 16 വരെ അപേക്ഷിക്കാം. ഫൈനോടെ ഡിസംബർ 20 വരെയും സൂപ്പർ ഫൈനോടെ ഡിസംബർ 22 വരെയും അപേക്ഷകൾ സ്വീകരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടോ? കേരള പൊലീസാകാം, വമ്പൻ അറിയിപ്പ് ഇതാ; അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ


 

click me!