ബിപിഎൽ മെറിറ്റ് സ്കോളർഷിപ്പ് ; അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

By Sangeetha KS  |  First Published Dec 22, 2024, 12:46 PM IST

90 ശതമാനത്തിൽ താഴെയും 85 ശതമാനത്തിന് മുകളിലും മാർക്ക് നേടിയ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.


തിരുവനന്തപുരം:  2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎൽ വിഭാഗത്തിൽ അപേക്ഷിച്ചവര്‍ മറ്റ് അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിൻസിപ്പാളിന് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 90 ശതമാനത്തിൽ താഴെയും 85 ശതമാനത്തിന് മുകളിലും മാർക്ക് നേടിയ ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ത്ഥികളെ  സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ബിപിഎൽ സർട്ടിഫിക്കറ്റ്   അധികാരികളിൽ നിന്നും (നഗരസഭാ സെക്രട്ടറി /ബ്ലോക്ക് വികസന ഓഫീസർ ) ലഭ്യമാക്കി ജനുവരി 10 ന് മുൻപ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കണം. 

കോളേജുകളിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ക്രമപ്രകാരമായവ ലിസ്റ്റ് സഹിതം (പേര്, ക്ലാസ്, മാർക്ക്, ശതമാനം എന്നിവ രേഖപ്പെടുത്തിയ) കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ജനുവരി 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി തപാൽ മുഖേനയോ / നേരിട്ടോ ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9446780308, 9188900228 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

Latest Videos

undefined

കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ഇപ്പോൾ; ഫെലോഷിപ്പ് തുക, അവസാനതീയതി, ​യോ​ഗ്യതകള്‍ എന്നിവയറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!