ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി.
തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള (E shram portal registration) ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇൻകം ടാക്‌സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ്-ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ-ശ്രം രജിസ്‌ട്രേഷൻ. ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ള തൊഴിലാളികൾക്ക് സ്വയം രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും. സ്വന്തമായി പോർട്ടലിൽ രജിസ്‌ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ നടത്താം. register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യുന്നതിന് ഇനി ഒരു അവസരം ലഭിക്കില്ല.
ജനറല്‍ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം
മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂളില്‍ 2022-25 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് (ബയോളജി -കെമിസ്ട്രി-ഫിസിക്‌സ്) ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് പാസ് മാര്‍ക്ക് മതി. സയന്‍സ് വിഷയത്തില്‍ പഠിച്ചവരുടെ അഭാവത്തില്‍ ഇതര ഗ്രൂപ്പുകാരെയും പരിഗണിക്കും. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ www.dhs.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 30. ഫോണ്‍: 0483 2760007.