ഡിആർഡിഒയിൽ സയന്റിസ്റ്റ് ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 28

By Web Team  |  First Published Jun 11, 2022, 3:18 PM IST

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 28 വരെയാണ്. 


ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (defence research and development organisation) (ഡിആർഡിഒ), റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ (ആർഎസി) സയന്റിസ്റ്റ് (സി, ഡി/ഇ, എഫ്) തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DRDO RAC ന്റെ ഔദ്യോഗിക സൈറ്റായ rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 28 വരെയാണ്. 58 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്.  

തസ്തികകളും ഒഴിവുകളുടെ എണ്ണവും
സയന്റിസ്റ്റ് എഫ്: 3
സയന്റിസ്റ്റ് ഇ - 6
സയന്റിസ്റ്റ് ഡി - 15 
സയന്റിസ്റ്റ് സി - 34
വിദ്യാഭ്യാസ യോ​ഗ്യത, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് എന്നിവർക്കും പുരുഷ ഉദ്യോഗാർത്ഥികൾക്കും റീഫണ്ടബിൾ അല്ലാത്ത അപേക്ഷാ ഫീസ്  നൽകണം. 100/- യാണ് അപേക്ഷ ഫീസ്.  ഓൺലൈനായി മാത്രം അടയ്‌ക്കാവുന്നതാണ്. എസ്‌സി/എസ്‌ടി/ വനിത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസില്ല.

Latest Videos

സ്‌കോള്‍ കേരള സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സ്വയംപഠന സഹായികളുടെ വില്‍പ്പന ആരംഭിച്ചു. സ്‌കോള്‍ കേരള ജില്ലാ കേന്ദ്രങ്ങളില്‍ www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓഫ് ലൈനായും ഓണ്‍ലൈനായും പുസ്തകവില അടച്ച് ചെലാന്‍ ഹാജരാക്കിയാല്‍ പഠനസഹായി ലഭിക്കും. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പഠന സഹായി ആണ് വില്‍ക്കുന്നത്. പാഠപുസ്തകത്തോടൊപ്പം സ്വയം പഠന സഹായികളും പ്രയോജനപ്പെടുത്താമെന്ന് സ്‌കോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
 

click me!