ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം

By Web Team  |  First Published Jun 25, 2021, 8:44 AM IST

ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും  ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം.


തിരുവനന്തപുരം: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.  ഓരോ ഒഴിവ് വീതമാണുള്ളത്. ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും  ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം.

ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം. 

Latest Videos

undefined

പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ് സെൽ, ഹയർ സെക്കണ്ടറി വിഭാഗം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ  (www.dhsekerala.gov.in)  എൻ.എസ്.എസ് എന്ന ലിങ്കിൽ ലഭ്യമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

7

click me!