സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കലൂർ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ കാലാവധിയുള്ള ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
എറണാകുളം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു (technical education department) കീഴിൽ പ്രവർത്തിക്കുന്ന കലൂർ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ കാലാവധിയുള്ള (diploma in secretarial practice) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേയ്ക്ക് 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. പൊതുവിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0484 - 2950903, 2346560.
ഐടിഐ പ്രവേശനം ആരംഭിച്ചു
undefined
ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 5 ( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 4(ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എന്‍സിവിറ്റി) കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി : ജൂലൈ 30. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും, https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. ഫോണ്‍ 04862 291938, 9539348420, 9895904350, 9497338063, 8075192611.
ഐ.ടി. ഐ അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ ഐ.ടി. ഐ കളില്‍ 2022 വര്‍ഷത്തേക്കുളള പ്രവേശനത്തിന് ജൂലൈ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണ്‍, അക്ഷയ സെന്റര്‍, ഇന്റര്‍നെറ്റ് കഫേ എന്നിവ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസായ രൂപ 100/ ഓണ്‍ ലൈനായി അടക്കണം. ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം ദേവികുളം, ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. അപേക്ഷിക്കുവാനും പ്രോസ്പെക്ടസ് സംമ്പന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനും https://itiadmissions.kerala.gov.in, https://det.kerala.gov.in എന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍- 04868272216, 9846752372,9746901230.