വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കെഎസ് യുഎമ്മിന്‍റെ ഡിജിറ്റല്‍ ഫാബ് വര്‍ക്ക്ഷോപ്പ്

By Web Team  |  First Published Aug 25, 2022, 1:53 PM IST

. തിരുവനന്തപുരത്തെ സ്കൂളുകളില്‍ 9-12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട് രണ്ടു ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. ഫാബ് ലാബ് കേരളയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ത്രീഡി പ്രിന്‍റിംഗിന്‍റെ (ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍) അടിസ്ഥാനകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആദ്യ ശില്പശാലയില്‍ പ്രിന്‍റിംഗ് സോഫ്റ്റ് വെയറുകളേയും അതിനാവശ്യമായ ഉപകരണങ്ങളേയും പരിചയപ്പെടുത്തും.

തിരുവനന്തപുരത്തെ സ്കൂളുകളില്‍ 9-12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം. 1500 രൂപയാണ് അപേക്ഷാ ഫീസ്. ഒരു സ്കൂളില്‍ നിന്ന് പരമാവധി 40 വിദ്യാര്‍ത്ഥികള്‍ക്കു പങ്കെടുക്കാം. കുറഞ്ഞത് 20 പേരുണ്ടായിരിക്കണം. രജിസ്റ്റര്‍ ചെയ്യുന്ന സ്കൂളുകളില്‍ പ്രൊജക്ടറോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഉണ്ടായിരിക്കണം. ശില്പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ക്ക്  കെഎസ് യുഎം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: http://bit.ly/3DprintingWorkshop.

Latest Videos

'ബേസിക്ക് ഇന്‍ഡ്രൊഡക്ഷന്‍ ടു ഫാബ്രിക്കേഷന്‍ മെഷീന്‍സ്' എന്ന വിഷയത്തില്‍ നടക്കുന്ന രണ്ടാം ശില്പശാലയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. 7 സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 8 പൊതുജനങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. സിഎന്‍സി, ലേസര്‍, ത്രീഡി പ്രിന്‍റിംഗ്, വിനൈല്‍ കട്ടിംഗ് എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം ശില്പശാലയില്‍ നിന്നു ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക്  കെഎസ് യുഎം ഫാബ് ലാബ് കേരളയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പൊതുജനങ്ങള്‍ക്ക് 3000 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക:  https://bit.ly/3Chh7av. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 29. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9809494669.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ 2022 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആഗസറ്റ് 29 നകം ഓണ്‍ലൈനായി നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. ഫീസടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുന: ക്രമീകരണം ആഗസ്റ്റ് 29 മുതല്‍ 31 അഞ്ച് മണി വരെയായിരിക്കും. വിവരങ്ങള്‍ക്ക് 0471 2324396, 2560327


 


 

tags
click me!