വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന (food craft institute) ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് (hotel management) മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള (courses apply) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 11 വൈകുന്നേരം 4 മണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം- 0471 2728340, കൊല്ലം- 0474 2767635, കോട്ടയം- 0481 2312504, തൊടുപുഴ- 0486 2224601, ചേർത്തല- 0478 2817234, കളമശ്ശേരി- 0484 2558385, തൃശ്ശൂർ- 0481 2384253, പാലക്കാട്- 0492 2256677, കണ്ണൂർ- 0497 2706904, പെരിന്തൽമണ്ണ- 0493 3295733, തിരൂർ- 0494 2430802, കോഴിക്കോട്- 0495 2372131, കാസർഗോഡ്- 0467 2236347.
തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാർഡ്ജറ്റ് ടെക്‌നോളജി (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.
സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സുമാർ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് ജൂലൈ 15നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9048110031, 8281114464, www.srccc.in.
ബാച്ചിലർ ഓഫ് ഡിസൈൻ (B.DES) കോഴ്‌സ്
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ജൂൺ 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327, www.lbscentre.kerala.gov.in.