സ്‌റ്റെനോഗ്രഫർ ഡെപ്യൂട്ടേഷൻ ഒഴിവ്; അപേക്ഷ സെപ്റ്റംബർ 15നുള്ളിൽ

By Web Team  |  First Published Sep 12, 2022, 1:56 PM IST

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. 


തിരുവനന്തപുരം:  കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വകുപ്പ് മേലധികാരിയിൽ നിന്നുമുള്ള നിരാക്ഷേപപത്രം സഹിതം സെപ്റ്റംബർ 15നുള്ളിൽ ദി ചെയർമാൻ അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്, പ്രിവെൻഷൻ ആക്ട് പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

സ്ഥിരം ലൈസൻസിക്ക് അപേക്ഷ ക്ഷണിച്ചു
സിറ്റി റേഷനിങ് ഓഫീസ് സൗത്തിൻ്റെ പരിധിയിൽ 1101190, 1101147 (പട്ടിക ജാതി വിഭാഗം) 1101129, 1101209, 1101178 (ഭിന്നശേഷി വിഭാഗം) എന്നി ന്യായ വില കട (എഫ് . പി.എസ്) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 27 ന്  വൈകിട്ട് 3.00 മണിക്ക് മുൻപായി നേരിട്ടോ, തപാൽ മുഖേനയോ തിരുവനന്തപുരം കലക്റ്ററേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2731240. അപേക്ഷകളുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ സപ്ലൈ ഓഫീസിലും, ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.civilsupplieskerala.gov. in ലും ലഭ്യമാണ്.

Latest Videos

കട്ടേല റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി താമസിച്ചുപഠിക്കാന്‍ സൗകര്യങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടിക ജാതി, പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തിലെ കുട്ടികളില്‍ നിന്നും സെലക്ഷന്‍ നടത്തുന്നു. ഈ വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സെപ്തംബര്‍ 17നു രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടത്തുന്ന എഴുത്തുപരീക്ഷക്ക് ഹാജരാകാവുന്നതാണ്. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രാക്തന ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് വരുമാന പരിധി ബാധകമല്ല. എഴുത്തുപരീക്ഷക്ക് ഹാജരാകുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും കുട്ടിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും രക്ഷിതാക്കള്‍ കൊണ്ടുവരേണ്ടതാണെന്ന് കട്ടേല മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04712597900.

click me!