ദില്ലി പൊലീസ് കോൺസ്റ്റബിൾ 1411 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്!

By Web Team  |  First Published Jul 29, 2022, 11:46 AM IST

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം.


ദില്ലി: ദില്ലി പോലീസ് തസ്തികകളിലെ (Delhi Police Constable) 1411 കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികകളിലേക്ക് (Staff Selection Commission) അപേക്ഷിക്കാനുള്ള അവസാന തീയതി (ജൂലൈ 29, 2022) ഇന്ന് അവസാനിക്കും. എസ്എസ്‌സിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി അപേക്ഷിക്കാം.

ഡൽഹി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾ
തസ്തിക: കോൺസ്റ്റബിൾ (ഡ്രൈവർ) പുരുഷൻ
ഒഴിവുകളുടെ എണ്ണം: 1411
പേ സ്കെയിൽ: 21700 – 69100/- ലെവൽ -3

Latest Videos

undefined

ഒരു അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസോ തത്തുല്യമായോ യോഗ്യത നേടിയിരിക്കണം. ഹെവി വാഹനങ്ങൾ ഓടിക്കാൻ കഴിയണം. ഹെവി മോട്ടോർ വെഹിക്കിളുകൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി: 21 മുതൽ 30 വയസ്സ് വരെ.

Gen/ OBC/EWS-ന്: 100/- രൂപയാണ് അപേക്ഷ ഫീസ്.  എസ്‌സി/എസ്ടി/സ്ത്രീകൾ/ഇഎസ്‌എം എന്നിവർക്ക് ഫീസില്ല. വിസ, മാസ്റ്റർകാർഡ്, മാസ്‌ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഭീം യുപിഐ, നെറ്റ് ബാങ്കിംഗ് വഴിയോ എസ്ബിഐ ചലാൻ വഴി എസ്ബിഐ ശാഖകളിലോ പരീക്ഷാ ഫീസ് അടയ്ക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.
 
ജൂലൈ 8 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. ജൂലൈ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓൺലൈനായും അല്ലാതെയും ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ 30.  ഓൺലൈൻ അപേക്ഷ തിരുത്താനുള്ള അവസാന തീയതി ഓഗസ്റ്റ് 02 ആണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഷെഡ്യൂൾ ഒക്ടോബർ 21. ഓൺലൈൻ ഒബ്ജക്റ്റീവ് ടെസ്റ്റ്, ഫിസിക്കൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
 

click me!