സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ആറു സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ്.
തൃശൂർ: യുവജനോത്സവ വേദികള്‍ക്കപ്പുറം (sanskrit university) കലയ്ക്ക് ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നവര്‍ക്ക് നടനകലകളില്‍ പ്രാവീണ്യം നേടി മികച്ച കരിയറിലേയ്ക്ക് ഉയരുവാനുള്ള അവസരമിന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നൃത്തരംഗം ഏറെ പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. നൃത്തപ്രകടനം, നൃത്താധ്യാപനം എന്നിവയ്ക്ക് പുറമേ ഇന്നേറെ പ്രചാരമുള്ള ‘കൊറിയോഗ്രാഫി’ എന്ന നൃത്തസംവിധാന രംഗത്തും ശോഭിക്കാന്‍ അവസരങ്ങളേറെയുണ്ട്. വിനോദ വ്യവസായം കലാകാരന്മാര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വലിയ കവാടമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ടി. വി., സിനിമ എന്നിവയൊക്കെ നൃത്തരംഗത്ത് ശോഭിക്കുന്നവര്‍ക്ക് പ്രചോദകങ്ങളാണ്.
സംസ്‌കൃത സർവ്വകലാശാലയിൽ ബി. എ. (ഡാന്‍സ് - മോഹിനിയാട്ടം / ഭരതനാട്യം)
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ ബി. എ. (ഡാന്‍സ് – മോഹിനിയാട്ടം) പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ആറു സെമസ്റ്ററുകളിലായി നടത്തപ്പെടുന്ന പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം മൂന്ന് വര്‍ഷമാണ്.
പ്രവേശനം എങ്ങനെ?
യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സിൽ കൂടുതൽ ആകരുത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകൾ നടത്തപ്പെടുക. യു.ജി.സി. നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എല്‍.ഇ. സ്കീം) പ്രകാരമാണ് സർവ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.
അപേക്ഷ എങ്ങനെ?
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി.,പ്ലസ്ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി, ബിരുദ പ്രോഗ്രാമുകള്‍ക്ക് 50 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ), ഡിപ്ലോമ കോഴ്സുകള്‍ക്ക് 300/- രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ
അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ബി. എ. (ഡാന്‍സ്) പ്രോഗ്രാമിലേക്കുളള അഭിരുചി പരീക്ഷ, ഭരതനാട്യം - ഓഗസ്റ്റ് മൂന്ന്, നാല്; മോഹിനിയാട്ടം - ഓഗസ്റ്റ് നാല്, അഞ്ച് എന്നീ തീയതികളില്‍ നടക്കും. ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കും. ഓഗസ്റ്റ് 22ന് ക്ലാസ്സുകൾ ആരംഭിക്കും. ഈ അദ്ധ്യയന വർഷത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും. വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക.