സ്വകാര്യ മാനേജ്മെന്‍റുകളുടെ സഹകരണത്തോടെ 21 സൈനിക സ്കൂളുകള്‍; അംഗീകാരം നല്‍കി പ്രതിരോധമന്ത്രാലയം

By Web Team  |  First Published Mar 26, 2022, 4:36 PM IST

രാജ്യത്തുടനീളം പങ്കാളിത്ത രീതിയിൽ 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കാനുള്ള സർക്കാർ സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഈ സ്കൂളുകൾ സ്ഥാപിക്കുന്നത്.
 


ദില്ലി: എൻജിഒകൾ, സ്വകാര്യ സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 21 പുതിയ സൈനിക് സ്കൂളുകൾ (21 Sainik Schools) സ്ഥാപിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്തുടനീളം പങ്കാളിത്ത രീതിയിൽ 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കാനുള്ള സർക്കാർ സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഈ സ്കൂളുകൾ സ്ഥാപിക്കുന്നത്.

സൈനിക് സ്കൂളുകളുടെ നിലവിലുള്ള മാതൃകയ്ക്ക് അടിസ്ഥാനപരമായ  മാറ്റം വരുത്തിക്കൊണ്ട്  സൈനിക് സ്കൂൾ സൊസൈറ്റിയുടെ കീഴിൽ അഫിലിയേറ്റഡ് സൈനിക് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശത്തിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അം​ഗീകാരം നൽകിയിരുന്നു. ഈ സ്കൂളുകൾ ഒരു പ്രത്യേക മാതൃകയായി പ്രവർത്തിക്കും. അത് നിലവിലുള്ള സൈനിക് സ്കൂളുകളിൽ നിന്ന്  വ്യത്യസ്തവുമായിരിക്കും  ആദ്യ ഘട്ടത്തിൽ 100 അനുബന്ധ പങ്കാളികളെ സംസ്ഥാനങ്ങൾ/എൻ‌ജി‌ഒകൾ/സ്വകാര്യ പങ്കാളികൾ എന്നിവരിൽ നിന്ന് കണ്ടെത്തും. 

Latest Videos

undefined

സൈനിക് സ്കൂളുകൾ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം അഭിലഷിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രാപ്യമായി കൊണ്ടുവരിക മാത്രമല്ല, സൈനിക നേതൃത്വം , അഡ്മിനിസ്ട്രേറ്റീവ് സർവീസസ്, ജുഡീഷ്യൽ സർവീസസ്, ശാസ്ത്രം, സാങ്കേതികവിദ്യ, സംരംഭകത്വം   തുടങ്ങിയ ജീവിത മേഖലകളിൽ ഉയർന്ന തലങ്ങളിൽ എത്തുന്ന എളിയ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മഹത്തായ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.  ഈ ഘടകങ്ങൾ കാരണം കൂടുതൽ പുതിയ സൈനിക് സ്കൂളുകൾ തുറക്കാനുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്.

ഈ പദ്ധതി വിദ്യാഭ്യാസ മേഖലയിലെ പൊതു/സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തും, പ്രശസ്തമായ സ്വകാര്യ, ഗവൺമെന്റുകളിൽ ലഭ്യമായ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കും. സൈനിക് സ്കൂൾ പരിതസ്ഥിതിയിൽ വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വർദ്ധിച്ചുവരുന്ന അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി  പുതിയ ശേഷികളും തുറക്കുന്നു. 2022-23 അധ്യയന വർഷം മുതൽ ഏകദേശം 5,000 വിദ്യാർത്ഥികൾക്ക് അത്തരം 100 അഫിലിയേറ്റഡ് സ്കൂളുകളിൽ ആറാം ക്ലാസിൽ പ്രവേശനം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ നിലവിലുള്ള 33 സൈനിക് സ്കൂളുകളിൽ ആറാം ക്ലാസ്സിൽ ഏകദേശം 3,000 വിദ്യാർത്ഥികൾക്ക് പ്രവേശന ശേഷിയുണ്ട്. 

സാധാരണ ബോർഡും പാഠ്യപദ്ധതിയുമായി സൈനിക് സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെ സംയോജിപ്പിക്കുന്നത് അക്കാദമികമായി ശക്തരും ശാരീരിക യോഗ്യരും സാംസ്കാരിക ബോധമുള്ളവരും ബുദ്ധിപരമായി പ്രാവീണ്യമുള്ളവരും നൈപുണ്യമുള്ള യുവാക്കളെയും  മികച്ച പൗരന്മാരെയും  സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ജീവിത നൈപുണ്യങ്ങൾ സജ്ജീകരിക്കാൻ വിഭാവനം ചെയ്യുന്നു, അത് അവർ തിരഞ്ഞെടുത്ത മേഖലകളിൽ തിളങ്ങാൻ ഇടയാക്കും. അങ്ങനെ, ദേശീയ ലക്ഷ്യങ്ങൾക്ക് ഏറ്റവും മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതൃത്വ ഗുണങ്ങളുള്ള ആത്മവിശ്വാസമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള, ബഹുമാനമുള്ള, ദേശസ്നേഹികളായ യുവ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഈ നിർദ്ദേശം.

Defence Ministry approves setting up of 21 new Sainik Schools in partnership with NGOs, private schools and State Governments.
These schools will be set up in the initial round of Government’s initiative of setting up of 100 new Sainik schools across country in partnership mode.

— All India Radio News (@airnewsalerts)

 


 

click me!