Kerala PSC : പി എസ് സി ബിരുദതല പ്രാഥമിക പൊതുപരീക്ഷ; കൺഫർമേഷൻ നൽകാനുള്ള തീയതി ദീർഘിപ്പിച്ചു

By Web Team  |  First Published Aug 11, 2022, 11:36 AM IST

ഈ വർഷത്തെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിച്ചിരുന്നു.


തിരുവനന്തപുരം: സെർവറിലെ അറ്റകുറ്റ ജോലികൾ കാരണം  വെബ്സൈറ്റ് മൂന്ന് ദിവസത്തേക്ക് പ്രവർത്തനരഹിതമായിരുന്നതിനാൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷ, 2022 ഒക്ടോബർ മാസത്തിലെ പരീക്ഷകൾ എന്നിവക്ക് കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി 2022 ഓ​ഗസ്റ്റ് 14 ലേക്ക് നീട്ടി. സെർവറുടെ അപ്​ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ ആ​ഗസ്റ്റ് 7, 8, 9 തീയതികളിൽ പി എസ് സി വെബ്സൈറ്റ്  സേവനങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് ലഭ്യമായിരുന്നില്ല. ആ​ഗസ്റ്റ് 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. ഇത് ആ​ഗസ്റ്റ് 14 ലേക്ക് ദീർഘിപ്പിച്ചിട്ടുണ്ട്.

ഒന്നിലധികം തസ്തികകളിൽ അപേക്ഷിച്ചവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. ഈ വർഷത്തെ ബിരുദതല പ്രിലിമിനറി പൊതുപരീക്ഷ ഒക്ടോബർ, നവംബർ മാസങ്ങളിലായി നടത്തുമെന്ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അറിയിച്ചിരുന്നു. 3 ഘട്ടമായിട്ടാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബർ 22 നാണ് ആദ്യ ഘട്ട പരീക്ഷ. ബാക്കി രണ്ട് ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ നവംബർ മാസത്തിലെ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കും. 

Latest Videos

undefined

Kerala PSC : പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷ ഒക്ടോബർ മുതൽ, കൺഫർമേഷൻ നൽകിയോ?

40 കാറ്റ​ഗറികളിലേക്കാണ് പൊതു പരീക്ഷ നടത്തുന്നത്. പരീക്ഷ കലണ്ടറിനൊപ്പം വിശദമായ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലും മലയാളത്തിലും പരീക്ഷ ചോദ്യപേപ്പര്‍ ലഭ്യമാകും. ഒന്നേകാൽ മണിക്കൂറാണ് പരീക്ഷ. വാട്ടർ അതോറിറ്റി, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ജൂനിയർ ‍ടൈം കീപ്പർ, സെയിൽസ് അസിസ്റ്റന്റ് എന്നീ തസ്തികകൾ ഉൾപ്പെടെ 40 തസ്തികകളിലേക്കുള്ള പൊതു പരീക്ഷയാണ് നടക്കുന്നത്.  

വകുപ്പുതല പരീക്ഷ അപേക്ഷ തീയതി നീട്ടി
 2022 ജൂലൈ 8 ലെ 2287ാം നമ്പർ അസാധാരണ ​ഗസറ്റ് പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ജൂലൈ 2022 ലെ വകുപ്പു തല പരീക്ഷകൾക്ക് ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആ​ഗസ്റ്റ് 10 രാത്രി 12 മണി വരെ എന്നുള്ളത് 2022 ആ​ഗസ്റ്റ് 16 (ചൊവ്വ) രാത്രി 12 മണി വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. 
 

 

 

click me!