നീറ്റ് പിജി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

By Web Team  |  First Published Feb 9, 2023, 2:05 PM IST

ഉദ്യോഗാർത്ഥികൾക്ക് ഈ വിൻഡോയിലൂടെ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 


ദില്ലി: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) NEET PG 2023-ന്റെ  ആപ്ലിക്കേഷൻ വിൻഡോ ഫെബ്രുവരി 9-ന് natboard.edu.in-ൽ വീണ്ടും ഓപ്പൺ ചെയ്യും. എംബിബിഎസ്, ബിഡിഎസ് ഇന്റേൺഷിപ്പ് സമയ പരിധി നീട്ടിയ സാഹചര്യത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 11 വരെ എംബിബിഎസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ വിൻഡോയിലൂടെ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. നീറ്റ് പിജിയുടെ ഈ ആപ്ലിക്കേഷൻ വിൻഡോ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓപ്പണാകും. ഫെബ്രുവരി 12 ന് രാത്രി 11:55 ന് അവസാനിക്കുകയും ചെയ്യും. എഡിറ്റ് വിൻഡോ ഫെബ്രുവരി 15 ഓപ്പണാകും. ഫെബ്രുവരി 20 വരെയാണ് എഡിറ്റ് ചെയ്യാനുള്ള അവസാന തീയതി. 

ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (37,400-79,000), ഡാറ്റ എൻട്രി ഓപ്പറേറ്റർ (31,100-66,800), ഓഫീസ് അറ്റൻഡന്റ് (23,000-50,200) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന  മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കോരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

Latest Videos

undefined

സ്‌പെഷ്യൽ അലോട്ട്‌മെന്റ്
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഫെബ്രുവരി 14 ന് ഓൺലൈനായി നടത്തും. 

www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട  അപേക്ഷകർ കോഴ്‌സ്/ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി ഫെബ്രുവരി 13 നകം സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും No objection Certificate ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനു പരിഗണിക്കില്ല.  ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പി എസ് സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം


 

click me!