കേരളത്തിലെ ഗവ. പോളിടെക്‌നിക്കുകളിൽ കമ്മ്യൂണിറ്റി കോളേജ് എന്ന പേരിൽ അസാപ് വഴി നടപ്പാക്കുന്ന മൂന്ന് വർഷ ഡി-വോക്ക് പ്രോഗ്രാമിന് അഡ്മിഷൻ ആരംഭിച്ചു.
തിരുവനന്തപുരം: പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശേഷം വിവിധ കാരണങ്ങളാൽ തുടർ പഠനത്തിന് പോകാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷന്റെ അംഗീകാരത്തോടുകൂടി കേരളത്തിലെ ഗവ. പോളിടെക്‌നിക്കുകളിൽ കമ്മ്യൂണിറ്റി കോളേജ് എന്ന പേരിൽ അസാപ് വഴി നടപ്പാക്കുന്ന മൂന്ന് വർഷ ഡി-വോക്ക് പ്രോഗ്രാമിന് അഡ്മിഷൻ ആരംഭിച്ചു.
ഗവ. പോളിടെക്നിക് കോളേജ് ആറ്റിങ്ങൽ, ഗവ. പോളിടെക്നിക് കോളേജ് നാട്ടകം, ഗവ. പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ, I P T ആൻഡ് ഗവ. പോളിടെക്നിക് കോളേജ് ഷൊർണൂർ, മഹാരാജാസ് ടെക്‌നൊളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ എന്നീ സ്ഥാപനങ്ങളിലാണ് കോഴ്‌സ് നടക്കുക. ഓരോ വർഷവും ആറ് മാസക്കാലം അതത് പോളിടെക്‌നിക്ക് കോളേജുകളിൽ തിയറിയും പ്രാക്ടിക്കലും, ആറ് മാസക്കാലം വ്യവസായസ്ഥാപനങ്ങളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങ് രീതിയിൽ തൊഴിൽ നേരിട്ട് ചെയ്ത് പരിശീലിക്കാനും പറ്റുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഓട്ടോമൊബൈൽ സർവ്വീസ് ടെക്നീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിങ്ങ് സർവീസസ്, പ്രിന്റിങ്ങ് ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്സുകളിലാണ് പരിശീലനം. https://polyadmission.org/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
പി.എൻ.എക്സ്. 3870/2022
അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ 691/2021) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഓഗസ്റ്റ് 26ന് രാവിലെ 11.45 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഫോണ്‍- 0495 2371971.
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ആര്‍ക്കിടെക്ച്ചര്‍, ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന്‍, ലാന്‍ഡ് സര്‍വ്വെ മേഖലകളിലുളള ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ, ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റ്സ്മെന്‍, ടോട്ടല്‍സ്റ്റേഷന്‍ സര്‍വ്വെ എന്നീ 3 മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും 6 മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഡിസൈന്‍ സ്യൂട്ട് കോഴ്സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. ഫോണ്‍: 8136802304.