പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ജൂലൈ 6 മുതൽ ജൂലൈ 8 വരെ വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ ഫോമുകളിൽ തിരുത്തലുകൾ വരുത്താൻ കഴിയും.
ദില്ലി: കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള (CUET PG 2022) ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് (Common University Entrance Test) അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടേതാണ് നടപടി (National Testing Agency). താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി 4 ജൂലൈ 5 മണി വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ ഘട്ടങ്ങളിവയാണ്
cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിലെ 'രജിസ്ട്രേഷൻ ഫോർ സിയുഇടി (പിജി)-2022 നൗ ലൈവ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
അടുത്ത പേജിൽ, 'ന്യൂ രജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക
ഇൻഫർമേഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്ത് വിശദമായി വായിക്കുക
പേജിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വായിക്കുക, തുടർന്ന് 'ക്ലിക്ക് ഹിയർ റ്റു പ്രൊസീഡ്' എന്നതിലേക്ക് പോകുക.
വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിച്ച് 'സബ്മിറ്റ്' ക്ലിക്ക് ചെയ്യുക
ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടയ്ക്കുക
അപേക്ഷാ ഫോറം സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക
“കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (പിജി) 2022-ന്റെ ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 19.05.2022 ലെ പൊതു അറിയിപ്പിന്റെ തുടർച്ചയായി, ഓൺലൈൻ അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂൺ 18 ൽ നിന്ന് 4 ജൂലൈ 2022 വരെ നീട്ടിയതായി അറിയിക്കുന്നു.”ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ജൂലൈ 6 മുതൽ ജൂലൈ 8 വരെ വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷാ ഫോമുകളിൽ തിരുത്തലുകൾ വരുത്താൻ കഴിയും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ http://cuet.nta.nic.in, www.nta.ac.in സന്ദർശിക്കുക.