കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽ ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ

By Web Team  |  First Published Jun 16, 2022, 1:56 PM IST

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം


തിരുവനന്തപുരം:  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനു കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും (diploma courses) അപേക്ഷിക്കാം. രണ്ടു വർഷത്തെ ഫൗണ്ടേഷൻ പ്രോഗ്രാമുകൾക്കും പ്രോഡക്റ്റ് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ എന്നീ സ്പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളിലേക്കും ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. 45 ശതമാനം മാർക്കുനേടി പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് 27 വരെ tthp://www.lbscetnre.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ്. വെബ്‌സൈറ്റ് സന്ദർശിക്കുക.  

Latest Videos

രണ്ടര വർഷമാണു ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ കാലാവധി. ഓരോ കോഴ്‌സിനും 10 സീറ്റുകൾ വീതമുണ്ട്. ബിരുദത്തിന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് കോഴ്‌സിന് അപേക്ഷിക്കാം. പ്രായം 40 വയസ് കവിയരുത്. അപേക്ഷ ഓൺലൈനായി എന്ന വെബ്‌സൈറ്റിലൂടെ ജൂൺ 30 വരെ അപേക്ഷിക്കാം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.

തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സായ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7559955644.
 

click me!