500 അസാപ് വിദ്യാർഥികൾക്ക് ജോലി നൽകാൻ കരാർ; 100 ശതമാനം തൊഴിലവസരം ഉറപ്പാക്കും

By Web Team  |  First Published Aug 6, 2022, 9:09 AM IST

ഈ കോഴ്സിൽ അസാപ് കേരളയിലൂടെ സർട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ.


തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് 500 എന്റോൾഡ് ഏജന്റ് സർട്ടിഫൈഡ് ഉദ്യോഗാർഥികൾക്ക് പരിശീലന ശേഷം  ജോലി നൽകുന്നതിനുള്ള മാസ്റ്റർ സർവ്വീസ് എഗ്രിമെന്റിൽ (master service agrement) അസാപ് കേരളയും എന്റിഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ  സാന്നിദ്ധ്യത്തിൽ (ASAP Kerala) അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും എന്റഗ്രിറ്റി സി.ഇ.ഒ ഷാലിൽ പരീക്കും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

യു.എസ് ടാക്സേഷൻ രംഗത്ത് ജോലി നേടാൻ സഹായിക്കുന്ന കോഴ്സാണ് എന്റോൾഡ് ഏജന്റ്. ഈ കോഴ്സിൽ അസാപ് കേരളയിലൂടെ സർട്ടിഫിക്കറ്റ് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 ശതമാനം തൊഴിലവസരം ഉറപ്പാക്കുന്ന രീതിയിലാണ് കരാർ. കോഴ്സിന് അപേക്ഷ നൽകുന്ന ഉദ്യോഗാർഥികളെ ഒരു പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും കോഴ്സിൽ പ്രവേശിപ്പിക്കുക. ഈ ഉദ്യോഗാർഥികൾക്ക് ഒരു കണ്ടീഷണൽ ഓഫർ ലെറ്റർ നൽകിയതിന് ശേഷം അസാപ് കേരള പരിശീലനം നൽകും. കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്ന ഉദ്യോഗാർഥികൾക്ക് എന്റഗ്രിറ്റി വഴി നിയമനം ലഭിക്കും.

Latest Videos

undefined

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി
2022-23 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന  യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന  പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ അർഹതയുണ്ടാകു.

പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി  ഓഗസ്റ്റ് 06 മുതൽ ഓഗസ്റ്റ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 20 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്‌സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത് ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

click me!