അവസാന തീയതി ജൂലൈ 22. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികകളെ ഇ-2 ഗ്രേഡിൽ മാനേജ്‌മെന്റ് ട്രെയിനിയായി നിയമിക്കും
ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡിൽ വിവിധ മാനേജ്മെൻറ് ട്രെയിനിസിന്റെ 1050 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. http://www.coalindia.in വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 22. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികകളെ ഇ-2 ഗ്രേഡിൽ മാനേജ്‌മെന്റ് ട്രെയിനിയായി നിയമിക്കും. പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000 രൂപ ശമ്പളം നൽകും. 50,000 മുതൽ 1,60000 രൂപ വരെ ആയിരിക്കും അടിസ്ഥാന ശമ്പളം.
മൈനിംഗ് -699, സിവിൽ -160, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ -124, സിസ്റ്റം ആന്റ് ഇഡിപി -67 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. അപേക്ഷ നടപടികൾ ജൂൺ 23 മുതൽ ആരംഭിച്ചു. 30 വയസ്സാണ് പ്രായപരിധി. സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
മൈനിംഗിന് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 60 ശതമാനം മാർക്കോടെ മൈനിംഗ് എഞ്ചിനീയറിംഗിൽ BE/B.Tech/B.Sc പാസായിരിക്കണം. സിവിൽ ഒഴിവുകളിലേക്ക് കുറഞ്ഞത് 60% മാർക്കോടെ സിവിൽ എഞ്ചിനീയറിംഗിൽ ബിഇ / ബി.ടെക് / ബി.എസ്‌സി ഉണ്ടായിരിക്കണം. അതേസമയം, ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിൽ ബിഇ / ബി.ടെക് / ബി.എസ്‌സി നേടിയിരിക്കണം.
ഗേറ്റ് സ്കോർ അടിസ്ഥാനപ്പെടുത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ജനറൽ/യുആർ/ഒബിസി (ക്രീമിലെയർ ആന്റ് നോൺ ക്രീമിലെയർ)/ഇഡബ്ലിയുഎസ് എന്നിവർക്ക് 1000 രൂപയാണ് ഫീസ്. എസ് സി, എസ് റ്റി, പിഡബ്ലിയുഡി എന്നിവർക്ക് 180 രൂപയാണ് അപേക്ഷഫീസ്. കൂടുതൽ വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.