ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി, ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്; കോഴ്സുകളെക്കുറിച്ച് അറിയാം

By Web Team  |  First Published Jul 27, 2022, 9:55 AM IST

ഒരു വർഷത്തെ കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. 


തിരുവനന്തപുരം: ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  Fashion Designing, Garment Manufacturing Technology, Apparel Production Technology, Production and Marketing Management, Clothing Mathematics and Garment lab തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന കോഴ്സാണിത്. ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ Corel draw, Photoshop, Reach, CAD എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കൂടാതെ കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാൻ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ ക്വാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ പ്രത്യേകതയാണ്.

ഒരു വർഷത്തെ കോഴ്‌സിന് എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്. കോഴ്‌സ് പൂർത്തിയാകുന്ന മുറക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാർമെന്റ് മേക്കിംഗ് ഫാക്ടറികളിൽ ജോലി സാധ്യതയുണ്ട്. കോഴ്‌സ് ഫീ കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപ.  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 12.08.2022. അപേക്ഷകൾ നേരിട്ടും, www.iihtkannur.ac.in   വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ലഭ്യമാകുന്നതാണ്. അപേക്ഷകൾ തപാലിലോ, നേരിട്ടോ, ഓൺലൈൻ മുഖേനയോ അയക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക്: 0497-2835390.

Latest Videos

undefined

ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് 2022-23 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം

സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കലൂർ ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന രണ്ടുവർഷ കാലാവധിയുള്ള ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേയ്ക്ക് 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.  www.polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടൽ മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.  പൊതുവിഭാഗങ്ങൾക്ക് 100 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്.  ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ആഗസ്റ്റ് അഞ്ച്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0484 - 2950903, 2346560.

കളമശ്ശേരി വനിത ഐ.ടി.ഐ അഡ്മിഷൻ
കളമശ്ശേരി ഗവ .വനിത ഐ.ടി.ഐ യിലേക്ക് 2022-23 അധ്യയന വർഷത്തിൽ ആറ് ട്രേഡുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അപേക്ഷകൾ ഓൺലൈൻ ആയാണ് സ്വീകരിക്കുന്നത്. itiadmissions.kerala.gov.in പോർട്ടൽ മുഖേനയും det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0484-2544750.

click me!