2022 ക്ലാറ്റ് പരീക്ഷ മെയ് 8 ന് നടക്കും. 2022-2023 ക്ലാറ്റ് പരീക്ഷ 2022 ഡിസംബർ 18 ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദില്ലി: ദ കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (The Consortium of National Law Universities)
അടുത്ത വർഷത്തെ (CLAT Exam 2022) ക്ലാറ്റ് പരീക്ഷതീയതികൾ പ്രഖ്യാപിച്ചു. ക്ലാറ്റ് 2022 പരീക്ഷ മെയ് 8 ന് നടത്തും. ജനുവരി 1 മുതൽ പരീക്ഷക്കായുളള (Online Application) ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കും. യുജി, പിജി പ്രോഗ്രാമുകളിലാണ് ലോ അഡ്മിഷൻ പരീക്ഷ നടത്തപ്പെടുന്നത്. 2022 മാർച്ച് 31 വരെ ക്ലാറ്റ് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. ക്ലാറ്റ് അപേക്ഷ ഫോം ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in. ൽ ലഭ്യമാകും.
12ാം ക്ലാസ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്കും അവസാന വർഷ ബോർഡ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും ക്ലാറ്റ് യുജി അപേക്ഷ നൽകാവുന്നതാണ്. എൽഎൽബി പൂർത്തിയാക്കിയവർക്കും എൽഎൽബി പ്രോഗ്രാമിന്റെ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ക്ലാറ്റ് എൽഎൽഎം ന് അപേക്ഷിക്കാം. യോഗ്യത പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ക്ലാറ്റ് യുജിക്ക് അപേക്ഷിക്കാം. ക്ലാറ്റ് പിജിക്ക് അപേക്ഷിക്കാൻ 50 ശതമാനം മാർക്ക് ആവശ്യമാണ്. സംവരണ വിഭാഗം വിദ്യാർത്ഥികൾക്ക് മാർക്കിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.
2022 ൽ രണ്ട് പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൗൺസലിംഗ് ഫീ 50000ത്തിൽ നിന്ന് 30000 ആയി കുറച്ചു. സംവരണ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് ഫീസ് 20000 ആണ്. - 2022 ക്ലാറ്റ് പരീക്ഷ മെയ് 8 ന് നടക്കും. 2022-2023 ക്ലാറ്റ് പരീക്ഷ 2022 ഡിസംബർ 18 ന് നടത്താനും കൺസോർഷ്യം തീരുമാനിച്ചിട്ടുണ്ട്. അതിനാൽ 2022 ൽ ഒരേ വർഷം തന്നെ രണ്ട് പരീക്ഷകൾ നടത്താനാണ് തീരുമാനം.- ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ക്ലാറ്റിന്റെ കൗൺസലിംഗ് ഫീ കുറക്കാനും തീരുമാനമായിട്ടുണ്ട്. പൊതുവിഭാഗം വിദ്യാർത്ഥികൾക്ക് 30000 രൂപയാണ് പുതുക്കിയ ഫീസ്. മുമ്പ് 50000 രൂപയായിരുന്നു. സംവരണ വിഭാഗക്കാർക്ക് 20000 മതിയാകും.