ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ; സർട്ടിഫിക്കറ്റ് പ്രോ​ഗ്രാം അപേക്ഷ

By Web Team  |  First Published Jul 30, 2022, 11:16 AM IST

 ഗവേഷണ ജീവിതത്തിലറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്വങ്ങൾ, രീതിശാസ്ത്ര ഉപകരണങ്ങൾ, വിവരശേഖരണം, പ്രസിദ്ധീകരണം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നാല്  വിഭാഗങ്ങളിലായാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. 


തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ (Gulati Institute of Finance and Taxation) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്), റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പദ്ധതിയിലേക്ക് (Research Capacity building project) (ആർ.സി.ബി.പി) അപേക്ഷ ക്ഷണിച്ചു. 60 മണിക്കൂർ അധ്യാപനത്തോടെയുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രധാനമായും ഗവേഷണ വിദ്യാർത്ഥികളെ ഉദ്ദേശിച്ചുള്ളതാണ്. ഗവേഷണ ജീവിതത്തിലറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്വങ്ങൾ, രീതിശാസ്ത്ര ഉപകരണങ്ങൾ, വിവരശേഖരണം, പ്രസിദ്ധീകരണം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നാല്  വിഭാഗങ്ങളിലായാണ് പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. 

ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും നടക്കും. യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. ബിരുദാനന്തര ബിരുദവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഗൂഗിൾഫോം മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 20. പ്രോഗ്രാം സിലബസ്, ഫീസ്, പ്രോസ്‌പെക്ടസ്, അപേക്ഷാഫോം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് www.gift.res.in    സന്ദർശിക്കുക. വിവരങ്ങൾക്ക്: 91 471 -2596970/9746683106/ 9940077505.

Latest Videos

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി

യങ്ങ് കേരള ഇന്റേൺഷിപ്പ് പ്രോഗ്രാം
കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമിയുടെ യങ്ങ് കേരള  ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് (1990, ഓഗസ്റ്റ് 1ന് ശേഷം ജനിച്ചവർക്ക്) അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം. എട്ട് മാസക്കാലത്തേക്കാണ് (2023 മാർച്ച് വരെ) ഇന്റേൺഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റായി നൽകും. 

ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ എന്നിവരുമായി സഹകരിച്ച് സർക്കാർ നടപ്പാക്കുന്ന പ്രിയോറിറ്റി പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. കൂടാതെ ഐ.എം.ജിയുടെ ഒരു മാസത്തെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്‌ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഇന്റേൺസിനെ തെരഞ്ഞെടുക്കുന്നത്. വിശദമായ നോട്ടിഫിക്കേഷനായി http://kyla.kerala.gov.in/ykip സന്ദർശിക്കുക. www.reg.kyla.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് ആറിനു മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 0471-2517437.

 

click me!