സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: അഞ്ച് വരെ ഫീസ് അടയ്ക്കാം; അപേക്ഷ ജൂൺ 7 വരെ

By Web Team  |  First Published Jun 2, 2021, 2:17 PM IST

അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. 


തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷാഫീസ് ജൂൺ 5 വരെ അടയ്ക്കാം.  കേരളത്തിലെ എല്ലാ ഫെഡറൽ  ബാങ്ക്  ശാഖകളിലും ഇതിന് സൗകര്യമുണ്ട്. അപേക്ഷാഫീസ് ഓൺലൈനായും സ്വീകരിക്കും. അപേക്ഷാഫീസ് പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്. 

ഓൺലൈൻ ആയി www.lbscentre.kerala.gov.in  മുഖേന ജൂൺ 7 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം.  അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്.  സർവ്വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 48 വയസ്സാണ് പ്രായപരിധി.   കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 2560364.

Latest Videos


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!