സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.
ദില്ലി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയെന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ സിബിഎസ്ഇ ഇക്കാര്യത്തിൽ യുജിസിക്ക് കത്തയച്ചിട്ടുണ്ട്. സിബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാണ് സിബിഎസ്ഇ കത്തിൽ ആവശ്യപ്പെട്ടത്. പ്രവേശന നടപടികളാരംഭിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെടുന്നു.
CBSE Result : സിബിഎസ്ഇ റിസൽട്ട്; ഫലം വൈകാൻ സാധ്യത; ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ
ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്നോ, വൈകുന്നതിൻറെ കാരണമെന്തെന്നോ സിബിഎസ്ഇ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അസമിലെ വെള്ളപ്പൊക്കം ഉൾപ്പടെയുള്ള വിഷയങ്ങൾ ബാധിച്ചതായാണ് സിബിഎസ്ഇ വൃത്തങ്ങൾ പറയുന്നത്. ജൂലൈ നാലിനും പത്തിനുമായി ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വൈകുമെന്ന് സിബിഎസ്ഇ അധികൃതർ തന്നെ വ്യക്തമാക്കുകയായിരുന്നു.
സ്കൂൾ സുരക്ഷ, സിബിഎസ്ഇ-ഐസിഎസ്ഇ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി
CBSE Result 2022 : സിബിഎസ്ഇ റിസൾട്ട്, തീയതിയും സമയവും മറ്റ് വിശദവിവരങ്ങളും അറിയാം
ദില്ലി: സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിക്കാൻ സാധ്യത. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി ഫലം പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ ഫലം അറിയാം. cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും പരീക്ഷ ഫലം അറിയാം. റിസൾട്ട് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ തീയതി, സമയം എന്നിവയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല...read more