CBSE Result 2022 : സിബിഎസ്ഇ റിസൾട്ട്, തീയതിയും സമയവും മറ്റ് വിശദവിവരങ്ങളും അറിയാം

By Web Team  |  First Published Jul 15, 2022, 11:15 AM IST

സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. 


ദില്ലി: സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിക്കാൻ സാധ്യത. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി ഫലം പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ ഫലം അറിയാം. cbse.gov.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്നും പരീക്ഷ ഫലം അറിയാം. റിസൾട്ട് ഉടൻ പ്രഖ്യാപിക്കുമെന്നാണ് ഔദ്യോ​ഗിക അറിയിപ്പ്. എന്നാൽ‌ തീയതി, സമയം എന്നിവയെക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും തന്നെ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയെന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. 

Latest Videos

CBSE Result : സിബിഎസ്ഇ വിദ്യാർത്ഥികൾ ആശങ്കയിൽ, പരീക്ഷാ ഫലം വൈകുന്നു

മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസ് ഇ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ സിബിഎസ്ഇ ഇക്കാര്യത്തിൽ  യുജിസിക്ക് കത്തയച്ചിട്ടുണ്ട്. സിബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാണ് സിബിഎസ്ഇ കത്തിൽ ആവശ്യപ്പെട്ടത്. പ്രവേശന നടപടികളാരംഭിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെടുന്നു.  

CBSE Result : സിബിഎസ്ഇ റിസൽട്ട്; ഫലം വൈകാൻ സാധ്യത; ഔദ്യോ​ഗിക അറിയിപ്പ് ഇങ്ങനെ

പരീക്ഷഫലം പരിശോധിക്കേണ്ടതെങ്ങനെ? 
ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in സന്ദർശിക്കുക
‘Class 10th result 2022’ അല്ലെങ്കിൽ ‘CBSE 12th result 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകുക.
‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.
സ്ക്രീനിൽ പരീക്ഷഫലം കാണാം
ഡൗൺലോഡ് ചെയ്യുക. 

click me!