ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ദില്ലി: അടുത്ത വർഷത്തെ പ്ലസ് ടു പരീക്ഷ തീയ്യതി (Plus two exam date 2023) മുൻകൂട്ടി പ്രഖ്യാപിച്ചു (CBSE) സിബിഎസ്ഇ. 2023 ഫെബ്രുവരി 15 മുതൽ പ്ലസ്ടു പരീക്ഷ നടത്തും. കൊവിഡ് സാഹചര്യം മാറിയതോടെയാണ് തീരുമാനം. ജൂലൈ 22നാണ് സിബിഎസ് ഇ 2022 ലെ പ്ലസ് ടൂ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 92.71 ശതമാനം വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. തിരുവനന്തപുരം മേഖലയിലാണ് വിജയ ശതമാനം കൂടുതൽ. 98.83 ശതമാനമാണ് വിജയം. പെൺകുട്ടികളാണ് ഇത്തവണ മുന്നിൽ, 94.54 ശതമാനം. പ്രയാഗ് രാജ് ആണ് ഏറ്റവും പിന്നിൽ.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷഫലം ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് ഇതോടെ വിരാമമാകുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിലെ പത്താംക്ലാസ് ഫലം ഒന്നര മാസം മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും സിബിഎസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനം വൈകിയതോടെ പ്ലസ് വൺ പ്രവേശനം നേടേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു.
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഹര്‍ജി പരിഗണിക്കുക. പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.