പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ദില്ലി: സി ബി എസ് ഇ കംപാർട്ട്മെന്റ് എക്സാം ആഗസ്റ്റ് 23 ന് നടത്തും. പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in. ൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സിബിഎസ്ഇ പത്താം ക്ലാസ് കംപാർട്ടെമന്റ് എക്സാം ആഗസ്റ്റ് 23 മുതൽ 29 വരെ നടത്തും. പന്ത്രണ്ടാം ക്ലാസ് കംപാർട്ട്മെന്റ് പരീക്ഷ ആഗസ്റ്റ് 23 നാണ് നടത്തുക. രാവിലെ 10.30 മുതൽ 12.30 വരെ രണ്ട് മണിക്കൂറായിരിക്കും പരീക്ഷ. ചോദ്യപേപ്പർ വായിച്ചു നോക്കാൻ ഉദ്യോഗാർത്ഥികൾക്ക് 15 മിനിറ്റ് സമയം അനുവദിക്കും.
CBSE കമ്പാർട്ട്മെന്റ് പരീക്ഷ അഡ്മിറ്റ് കാർഡ് 2022 എങ്ങനെ ഡൗൺലോഡ് ചെയ്യാം?
undefined
cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
"പരീക്ഷ സംഗം പോർട്ടലിൽ" ക്ലിക്ക് ചെയ്യുക.
"സ്കൂളുകൾ" എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് 'പ്രീ-എക്സാം ആക്ടിവിറ്റീസ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
'Admit Card, Centre Material for Comptt Exam 2022' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വിശദാംശങ്ങൾ രേഖപ്പെടുത്തി ലോഗിൻ ചെയ്യുക
അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിലെ മാറ്റങ്ങൾ : ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് അസംബ്ലി ലെവൽ ട്രെയ്നേഴ്സിന് പരിശീലനം സംഘടിപ്പിച്ചു. കേരള തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന്റെ നേതൃത്വത്തിൽ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. പരിശീലനം ലഭിച്ച അസംബ്ലി ലെവൽ ട്രെയ്നേഴ്സാണ് താഴേതട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാരെ പരിശീലിപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പു വരുത്തുക കൂടിയാണ് ലക്ഷ്യമിടുന്നത്.
വോട്ടർ പട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവര ശേഖരണത്തിനായി തയ്യാറാക്കിയ പുതിയ ഗരുഡ ആപ്പ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. സംശുദ്ധ വോട്ടർ പട്ടിക പുതുക്കൽ 2023ന്റെ ഭാഗമായാണ് പരിശീലനം. വോട്ടർപട്ടിക ശുചീകരണം, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥരുടെ സംശയങ്ങളും പരിശീലന പരിപാടിയിൽ നിവാരണം ചെയ്തു
ചീഫ് ഇലക്ഷൻ ഓഫീസ് സെക്ഷൻ ഓഫീസർ ആർ വി ശിവലാൽ, ലാൻഡ് റവന്യൂ വകുപ്പ് ജൂനിയർ സൂപ്രണ്ട് ജി പ്രശാന്ത്, ചീഫ് ഇലക്ഷൻ ഓഫീസ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ റിജു എം ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലനം ലഭിച്ചവരാണിവർ. തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലനത്തിന്റെ ഭാഗമായി.