സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ: തീരുമാനം ഇന്ന്

By Web Team  |  First Published May 17, 2021, 8:35 AM IST

പരീക്ഷയുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
 


ദില്ലി: കൊവിഡ് രണ്ടാം തരംഗ പശ്ചാത്തവത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം ഇന്ന്. കേന്ദ്രവിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് വിളിച്ച ഉന്നതതല യോഗത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യും. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.

പരീക്ഷയുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. പരീക്ഷ റദ്ദാക്കിയാല്‍ മാര്‍ക്ക് നല്‍കുന്നതിനുളള മാനദണ്ഡം എന്തായിരിക്കണമെന്ന് യോഗം വിശദമായി ചര്‍ച്ചചെയ്യും. പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ നടപ്പാക്കിയപോലെ വിദ്യാര്‍ഥികളുടെ മൊത്തത്തിലുളള പ്രകടനമികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കാനാണ് ആലോചന.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!