CAT 2022: പരീക്ഷയ്ക്കായി ഒരുങ്ങാം, അഡ്മിഷൻ കാർഡ് ഡൌൺലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

By Web Team  |  First Published Oct 27, 2022, 3:08 PM IST

ഐഐഎം ബാംഗ്ലൂർ ക്യാറ്റ് 2022 അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറക്കും. വൈകിട്ട് അഞ്ച് മണി മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.


ബെംഗളുരു : ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 2022-ലെ കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ (ക്യാറ്റ്) അഡ്മിറ്റ് കാർഡുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കും. ഔദ്യോഗിക വെബ്‌സൈറ്റായ iimcat.ac.in ൽ നിന്ന് ഹാൾ ടിക്കറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. പരീക്ഷ നവംബർ 27-ന് നടക്കാനിരിക്കുന്നതിനാൽ, അഡ്മിറ്റ് കാർഡുകൾ, യോഗ്യത, പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ, തുടങ്ങിയവയെ കുറിച്ച് അറിയാം. 

CAT 2022 അഡ്മിറ്റ് കാർഡ്: തീയതി, സമയം

Latest Videos

undefined

ഐഐഎം ബാംഗ്ലൂർ ക്യാറ്റ് 2022 അഡ്മിറ്റ് കാർഡുകൾ ഇന്ന് പുറത്തിറക്കും. വൈകിട്ട് അഞ്ച് മണി മുതൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് — iimcat.ac.in.

CAT 2022 പരീക്ഷ എപ്പോഴാണ്?

ഐഐഎം ബാംഗ്ലൂർ നേരത്തെ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, നവംബർ 27 ന് ക്യാറ്റ് പരീക്ഷ നടക്കും. 150 ഓളം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കേന്ദ്രങ്ങളിൽ CAT നടത്തും. കൂടാതെ ഏതെങ്കിലും ആറ് ടെസ്റ്റുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉദ്യോഗാർത്ഥികൾക്ക് നൽകും. അവരുടെ ഇഷ്ടാനുസരണം നഗരങ്ങൾ തെരഞ്ഞെടുക്കാം. ഓഗസ്റ്റ് 3 ന് രാവിലെ 10 മുതൽ സെപ്റ്റംബർ 14 വൈകുന്നേരം 5 വരെ രജിസ്ട്രേഷൻ നടപടികൾ നടന്നു.

CAT 2022 അപേക്ഷയിൽ ഇപ്പോഴും തിരുത്തലുകൾ വരുത്താനാകുമോ?

സെപ്തംബർ 26 ന് വിൻഡോ അടച്ചതിനാൽ ഇനി മാറ്റങ്ങളൊന്നും വരുത്താനാകില്ല.

CAT 2022 പരീക്ഷയ്ക്ക് എത്ര സെഷനുകൾ ?

രണ്ട് മണിക്കൂർ വീതമുള്ള മൂന്ന് സെഷനുകളിലായാണ് പരീക്ഷ നടക്കുക. മൂന്ന് സെഷനുകളിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, വെർബൽ എബിലിറ്റി, റീഡിംഗ് കോംപ്രഹെൻഷൻ, ഡാറ്റ ഇന്റർപ്രെറ്റേഷൻ, ലോജിക്കൽ തിങ്കിംഗ് എന്നിവ ഉൾപ്പെടുന്നു.

CAT 2022-ന്റെ യോഗ്യതാ മാനദണ്ഡം ?

കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യമായ സിജിപിഎയോ ഉള്ള ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. കൂടാതെ, ബാച്ചിലേഴ്സ് ഡിഗ്രി/തത്തുല്യ യോഗ്യതാ പരീക്ഷയുടെ അവസാന വർഷമായവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ, സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന തീയതിയിൽ ബിരുദം/തത്തുല്യ യോഗ്യത നേടുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയതായി പ്രിൻസിപ്പൽ / യൂണിവേഴ്സിറ്റി / സ്ഥാപനത്തിന്റെ രജിസ്ട്രാർ എന്നിവരിൽ നിന്ന് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ  ചേരാൻ അനുവദിക്കൂ. 

click me!