ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സറ്റായ upsc.gov.in. നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
ദില്ലി: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (Central Armed Police Forces Exam) എക്സാം അഡ്മിറ്റ് കാർഡ് (Admit Card) പുറത്തിറക്കി യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (Union Public Service Commission). ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സറ്റായ upsc.gov.in. നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രണ്ട് പേപ്പറുള്ള യുപിഎസ് സി സിഎപിഎഫ് പരീക്ഷ ഓഗസ്റ്റ് 7നാണ് നടത്തുന്നത്. രാവിലെ 10 മണി മിുതൽ 12 മണി വരെ ആദ്യ പേപ്പർ. രണ്ടാം പേപ്പർ 2 മണി മുതൽ 5 വരെയുമാണ്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിക്കുക
ഹോംപേജിലെ e - Admit Card: CAPF എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് അഡ്മിറ്റ് കാർഡ് ലിങ്ക് തുറക്കുക
വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക.
വയർമെൻ പ്രായോഗിക പരീക്ഷ
കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസ് ബോർഡ് നടത്തിയ വയർമെൻ പ്രായോഗിക പരീക്ഷ 2019 വിജയിച്ച കോട്ടയം ജില്ലയിലെ പരീക്ഷാർഥികൾക്ക് ജൂലൈ 18 മുതൽ 23 വരെ നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്ത പരീക്ഷാർഥികൾ കോട്ടയം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തി ഡ്യൂപ്ലിക്കേറ്റ് ഹാൾടിക്കറ്റ് കൈപ്പറ്റണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 -2568878