വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം.
ന്യൂഡൽഹി: വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം ലഭിക്കുക. സെപ്റ്റംബർ 6വരെ അപേക്ഷ നൽകാം. യോഗ്യത, പ്രവേശനപരീക്ഷാ തുടങ്ങിയ വിവരങ്ങൾ http://bhuet.nta.nic.in വഴി ലഭിക്കും. വെബ്സൈറ്റിലെ യു.ഇ.ടി./പി.ഇ.ടി. ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിവരങ്ങൾ ലഭ്യമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.