യൂണിയൻ തെരഞ്ഞെടുപ്പ്: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷകൾ നിര്‍ത്തിവച്ചു; ഉത്തരവ് വിസിയുടെ നിര്‍ദേശപ്രകാരം

By Web Team  |  First Published Oct 27, 2022, 5:54 PM IST

 നവംബർ 14 ചില കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ നടക്കാനിരിക്കേയാണ് വിചിത്രമായ ഉത്തരവ്.


തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് പരിഗണിച്ച് പരീക്ഷകള്‍ നി‍ര്‍ത്തി വയ്ക്കാൻ വൈസ് ചാന്‍സിലര്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത മാസം എട്ട് വരെ ഇൻ്റേണൽ പരീക്ഷകളും ലാബ് പരീക്ഷകളും മാറ്റിവെക്കണമെന്നാണ് അഫിലിയേറ്റഡ് കോളേജുകൾക്ക് വിസി നൽകിയിരിക്കുന്ന നിർദേശം. 

വിസിയുടെ നിര്‍ദേശപ്രകാരം ഡീന്‍ ഓഫ് സ്റ്റുഡൻ്റസ് ആണ് ഉത്തരവിറക്കിയത്. എസ്എഫ്ഐയുടെ അപേക്ഷയിലാണ് അക്കാദമിക് പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.  നവംബർ 14 ചില കോഴ്‌സുകളുടെ ഫൈനൽ പരീക്ഷകൾ നടക്കാനിരിക്കേയാണ് വിചിത്രമായ ഉത്തരവ്.

Latest Videos

undefined

ഗവ‍ര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാല

കണ്ണൂര്‍: ചാൻസലറായ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വ്വകലാശാല സിൻഡിക്കേറ്റ്. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സംസ്ഥാനത്തെ സർവ്വകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. ഗവർണറുടേത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയെന്നും  സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. എൻ.സുകന്യയാണ് പ്രമേയം സിൻഡിക്കേറ്റിൽ അവതരിപ്പിച്ചത്. 


 

click me!