കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പി എച്ച്ഡി പ്രവേശനം, പരീക്ഷ അപേക്ഷ, ബിഎ മൾട്ടി മീഡിയ പരീക്ഷകൾ

By Web Team  |  First Published Dec 17, 2022, 11:31 AM IST

ബി.എ. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ പി.എച്ച്.ഡി.ക്ക് (ജെ.ആര്‍.എഫ്.) രണ്ട് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായവര്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പഠനവിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ
ബി.എ. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 10 രൂപ പിഴയോടെ 2023 ജനുവരി 4 വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ 2023 ജനുവരി 4 വരെയും അപേക്ഷിക്കാം.

Latest Videos

undefined

പരീക്ഷാ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു
കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ ഇലക്ടോണിക് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവിലേയ്ക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ 0495 2377016.

കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതുപരീക്ഷ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

click me!