കാലിക്കറ്റ് സര്‍വ്വകലാശാല വാര്‍ത്തകൾ; യുജി, പിജി, പിഎച്ച്ഡി പ്രവേശനം, പരീക്ഷാ ഫലം, വിശദമായി അറിയാം...

By Web Team  |  First Published Oct 2, 2022, 10:58 AM IST

നിലവില്‍ 2026 ജനുവരി സെഷന്‍ വരെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി പ്രവേശനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് യുജിസി അംഗീകാരം ലഭ്യമായിട്ടുള്ളതാണ്.  


കാലിക്കറ്റ് സര്‍വ്വകലാശാല യുജി, പിജി, പിഎച്ച്ഡി പ്രവേശനം മുതൽ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതികൾ, തുടങ്ങിയവ അറിയാം

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യുജി, പിജി പ്രവേശനം

Latest Videos

undefined

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബിബിഎ, ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എക്കണോമിക്‌സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം, എം എസ് സി മാതമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും ഒക്ടോബര്‍ 7 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. 

നവംബര്‍ 15 ആയിരിക്കും അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്‌സിനും ചേരുന്നതിനുള്ള യോഗ്യത, ഫീസ് ഘടന ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ് എന്നിവ വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള സ്റ്റഡി മെറ്റീരിയലുകള്‍ തപാല്‍ മാര്‍ഗം വീടുകളിലെത്തിക്കുകയും വിദഗ്ധ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കുകയും ചെയ്യും. നിലവില്‍ 2026 ജനുവരി സെഷന്‍ വരെ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി പ്രവേശനം നടത്താന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് യുജിസി അംഗീകാരം ലഭ്യമായിട്ടുള്ളതാണ്.  

പി എച്ച് ഡി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പി എച്ച് ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, സര്‍വകലാശാലയിലെ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്കു മുമ്പായി പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം.

കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പി എച്ച് ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, തിരൂര്‍ തുഞ്ചന്‍ പറമ്പ് തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്‌സിസും 12-ന് വൈകീട്ട് 5 മണിക്ക് തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച്ച് സെന്റര്‍ തിരൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.  

ഐ ഇ ടി - ബി ടെക് പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തെ കീം അലോട്ട്‌മെന്റ് വഴിയുള്ള പ്രവേശനം ഒക്‌ടോബര്‍ 6 മുതല്‍ 11 വരെ കോളേജില്‍ നടക്കും. നിശ്ചിത സമയക്രമമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് ഹാജരാകണം. സമയക്രമം, ഫീസ്, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

ബിരുദ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 6 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.  

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം

നാലാം സെമസ്റ്റര്‍ എം ബി എ (ഫുള്‍ടൈം) ജൂലൈ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 20. 525 രൂപ പിഴയോടെ ഒക്ടോബര്‍ 25 വരെ സ്വീകരിക്കും.  

എം എ അറബിക് വൈവ

എസ് ഡി ഇ നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം എ അറബിക് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 10 മുതല്‍ 20 വരെ സര്‍വകലാശാലാ ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യം.

പരീക്ഷാ ഫലം

  • രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  • നാലാം സെമസ്റ്റര്‍ എം ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  • ഒന്നാം സെമസ്റ്റര്‍ എം എസ് സി ഫിസിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
  • ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം എ സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

click me!