സർവ്വകലാശാല വാർത്തകൾ; ബിരുദ പ്രവേശനം,ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ്, ബി.എഡ്. പ്രവേശനം

By Web Team  |  First Published Aug 25, 2022, 4:01 PM IST

അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒന്നാം അലോട്‌മെന്റിനു ശേഷം എഡിറ്റിംഗ് സൗകര്യം ഉപയോഗിച്ച് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്താത്തതിനാല്‍ രണ്ടാം അലോട്ട്‌മെന്റിന് പരിഗണിക്കാതെ പോയവര്‍ക്ക് അപേക്ഷ ഫൈനല്‍ സബ്മിഷന്‍ നടത്തുന്നതിന് അവസരം. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് 25-ന് 4 മണി വരെ ഫൈനല്‍ സബ്മിഷന്‍ അവസരമുണ്ട്.

ഇന്റഗ്രേറ്റഡ് പി.ജി. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
അഫിലിയേറ്റഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 26-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

Latest Videos

എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സ്വാശ്രയ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ നിന്ന് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ള ബി.എസ് സി. ഫുഡ് സയന്‍സ് പാസായവര്‍ dshs@uoc.ac.in എന്ന ഇ-മെയിലിലേക്ക് പാസ്‌പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, ചലാന്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദ മാര്‍ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ 29-ന് വൈകീട്ട് 3 മണിക്ക് മുമ്പായി അയക്കണം. ഫോണ്‍ 0494 2407345.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600

ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് പഠനവകുപ്പില്‍ ഒഴിവുള്ള പ്രൊഫസര്‍ തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ പി.ജി.യും പി.എച്ച്.ഡി. യും (ഫിസിക്‌സ്, കെമിസ്ട്രി,  നാനോസയന്‍സ്…
 

click me!