കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ഡി.എസ്.ടി.- എസ്.ഇ.ആര്‍.ബി. പ്രോജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ഡി.എസ്.ടി.- എസ്.ഇ.ആര്‍.ബി. പ്രോജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിബു ഇ.എസ്. ആണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. യോഗ്യരായവര്‍ 16-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9400498353, ഇ-മെയില്‍ - shibu@uoc.ac.in
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.
undefined
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമെട്രിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
അപേക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പുനര്‍മൂല്യ നിര്‍ണയ ഫലം
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ(സിബിസിഎസ്എസ് റഗുലര്‍, സിയുസിബിസിഎസ്എസ് സപ്ലിമെന്ററി ഏപ്രില്‍ 2022/2021/2020 പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2018 റഗുലര്‍ പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ സി.സി.എസ്.ഐ.ടി വടകര സെന്ററില്‍ ബിസിഎ, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് നവംബര്‍ അഞ്ചിന് നാല് മണിക്ക് മുമ്പ് ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഫീസ് ആവശ്യമില്ല. ഫോണ്‍ 9447150936, 9446993188.
പരീക്ഷ പുനക്രമീകരിച്ചു
സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ സിസിഎസ്എസ് പിജി റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷ നവംബര്‍ 14 -ന് ആരംഭിക്കും.
പരീക്ഷ
കോളേജുകള്‍/വിദൂരവിദ്യാഭ്യാസ വിഭാഗം/പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2017 & 2018 പ്രവേശനം ബിഎ/ബി.എസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റീവ് പാറ്റേണ്‍/ബിസിഎ/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ/ഓപണ്‍കോഴ്‌സ് (സിയുസിബിസിഎസ്എസ്-യുജി) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷ നവംബര്‍ 21ന് ആരംഭിക്കും.