‌കാലിക്കറ്റ് സർവ്വകലാശാല വാർത്തകൾ; എം.എസ്.ഡബ്ല്യു. അസിസ്റ്റന്റ് പ്രൊഫസര്‍, കോച്ച്, പരീക്ഷ, ബിരുദ പ്രവേശനം

By Web Team  |  First Published Sep 30, 2022, 9:12 AM IST

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെയും അറബിക്, ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകളിലെയും വിവിധ യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് താല്‍കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെയും അറബിക്, ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകളിലെയും വിവിധ യു.ജി., പി.ജി. കോഴ്‌സുകള്‍ക്ക് താല്‍കാലിക സീറ്റ് വര്‍ദ്ധനവിന് അപേക്ഷിക്കാം. 4000 രൂപയാണ് അപേക്ഷാ ഫീസ്. നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും ചലാന്‍ രശീതും ഒക്‌ടോബര്‍ 3-ന് മുമ്പായി cumarginalincrease@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാകണം. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

എം.എസ്.ഡബ്ല്യു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ കേന്ദ്രങ്ങളില്‍ എം.എസ്.ഡബ്ല്യു. അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 7-ന് കാലത്ത് 9.30-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

Latest Videos

undefined

കോച്ച് നിയമനം - വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ് പരിശീലകരുടെ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒക്‌ടോബര്‍ 12-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലാണ് അഭിമുഖം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തലിനവസരം
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരം. ഒക്‌ടോബര്‍ 1-ന് വൈകീട്ട് 5 മണി മുതല്‍ 3-ന് ഉച്ചക്ക് 1 മണി വരെയാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഒക്‌ടോബര്‍ 1-ന് വൈകീട്ട് 5 മണി മുതല്‍ 7-ന് വൈകീട്ട് 5 മണി വരെ കൊമേഴ്‌സ് ബി.എഡ്. പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600.

ബിരുദ പ്രവേശനം - ലേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ലേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി. 280 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 12-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എം.ബി.എ. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 10-നും രണ്ടാം സെമസ്റ്റര്‍ 11-നും തുടങ്ങും. ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2022, സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 19-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

click me!