കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബിരുദ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷഫലം

By Web Team  |  First Published Sep 24, 2022, 10:43 AM IST

കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ  എം.എഡ്. പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് സെപ്റ്റംബര്‍ 24 വരെ സൗകര്യം ലഭിക്കും.


കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ  എം.എഡ്. പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് സെപ്റ്റംബര്‍ 24 വരെ സൗകര്യം ലഭിക്കും. എഡിറ്റ് ചെയ്തവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഫോണ്‍: 0494 2407016.

ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2022-23 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്‌സുകളിലേക്കുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് കോളേജില്‍ 26.09.2022 ന് വൈകുന്നേരം 3.00 മണിക്കുളളില്‍  റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം (പെര്‍മനെന്റ്) അഡ്മിഷന്‍ എടുക്കേണ്ടതാണ്. അഡ്മിഷന്‍ എടുക്കാത്തവര്‍ക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയയില്‍ നിന്നും പുറത്താകുന്നതുമാണ്.  പുതുതായി അലോട്ട്മെന്റ് ലഭിച്ച  വിദ്യാര്‍ത്ഥികള്‍  മാന്‍ഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. സ്റ്റുഡന്റ് ലോഗിന്‍ വഴിയാണ് മാന്‍ഡേറ്ററി ഫീസ് അടയ്ക്കണം.

Latest Videos

undefined

പ്രവേശനത്തിന് ഹാജരാകുന്നതിന് മുന്‍പ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവര്‍ നിര്‍ദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും 26.09.2022-ന് വൈകുന്നേരം 3.00 മണിക്കുളളില്‍  ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നില നിര്‍ത്തുന്ന പക്ഷം ടി ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അഡ്മിഷന്‍ പ്രക്രിയകളിലേക്ക് പരിഗണിക്കുന്നതായിരിക്കും.

പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (സി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഭിമുഖം 
സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ നടപ്പിലാക്കിവരുന്ന എ.ആര്‍/വി.ആര്‍ പ്രോജക്ടിലേയ്ക്ക് ഗെയിം ഡെവലപ്പര്‍ ട്രെയിനീസിനെ നിയമിക്കുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ സി-ഡിറ്റിന്റെ ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ നടത്തും.  താത്പര്യമുള്ളവര്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847661702.

click me!