എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
കാലിക്കറ്റ് സർവകലാശാല ഫുൾടൈം പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക്, പാർട്ട് ടൈം പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഇൻ അറബിക്, 2019 പ്രവേശനം സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 17 വരേയും അപേക്ഷിക്കാം.
undefined
2013 മുതൽ പ്രവേശനം നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 170 രൂപ പിഴയോടെ 11 വരെ ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.
2019 പ്രവേശനം ഒന്നാം സെമസ്റ്റർ നാഷണൽ സ്ട്രീം എം.എസ്.സി. ബയോടെക്നോളജി ഡിസംബർ 2019 പരീക്ഷക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റർ ബി.ബി.എ., എൽ.എൽ.ബി. ഓണേഴ്സ്, മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2020 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 11 വരേയും 170 രൂപ പിഴയോടെ 14 വരേയും ഫീസടച്ച് 17 വരെ രജിസ്റ്റർ ചെയ്യാം.