സ്വിമ്മിംഗ് പൂള്‍ മാനേജര്‍ അഭിമുഖം, പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

By Web Team  |  First Published Nov 14, 2023, 6:30 PM IST

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ത്രിദിന സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.


വൈവ
വിദൂരവിഭാഗം എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ 22-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റും എസ്.ഡി.ഇ. തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സോഫ്റ്റ് സ്‌കില്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ, മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , എംപ്ലോയബിലിറ്റി സെന്റെര്‍ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ത്രിദിന സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20, 21, 22 തീയതികളില്‍ സര്‍വകലാശാലാ ക്യാംപസിലാണ് പരിശീലനം. കമ്യുണിക്കേറ്റിവ് ഇംഗ്ലിഷ്, ഹൗ റ്റു ഫേസ് ഇന്റെര്‍വ്യു , റെസ്യുമേ പ്രിപറേഷന്‍ തുടങ്ങിയ സെഷനുകള്‍ ഉണ്ടായിരിക്കും. കൂടാതെ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ എടുക്കുന്നതിനുള്ള സൗകര്യവും നല്‍കും. നിലവില്‍ എംപ്ലോയ്മെന്റ് ബ്യൂറോ നടത്തുന്ന സൗജന്യ പരീക്ഷാ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുറമേ 25 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരിശീലനത്തിന് അവസരം. ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 16-നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9388498696, 7736264241.

Latest Videos

undefined

സ്വിമ്മിംഗ് പൂള്‍ മാനേജര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ കായികപഠനവിഭാഗത്തില്‍ സ്വിമ്മിംഗ് പൂള്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് നീന്തലിലുള്ള പ്രായോഗിക പരീക്ഷയും അഭിമുഖവും 17-ന് നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.    

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയില്‍ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 19-ന് വൈകീട്ട് 5 മണിക്കകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2660600, 2407547.

ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ 
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി, കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പുകളില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമി ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (പാര്‍ട്ട് ടൈം - ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കൊമേഴ്‌സ് ആന്റ് സ്‌പോക്കണ്‍ ഹിന്ദി (പാര്‍ട്ട് ടൈം - 6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ റഷ്യന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജര്‍മന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫ്രഞ്ച് (6 മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. താല്‍പര്യമുള്ളവര്‍ 30-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷ അപേക്ഷ
മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 180 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം
ഒന്ന്, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

click me!