മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) അഭിമുഖം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ യു.ജി.സി.-എച്ച്.ആര്‍.ഡി.സി.യില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ഗ്രേഡ് 2) തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
അറബിക് അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 22-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
undefined
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്‌കൃതി പരിശീലനം സംഘടിപ്പിക്കുന്നു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ 15 മുതല്‍ 19 വരെ സനാതന ധര്‍മപീഠം ഹാളിലാണ് പരിശീലനം. ഫോണ്‍ 9447261134.
പരീക്ഷ
എസ്.ഡി.ഇ. 2020 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദവിദ്യാര്‍ത്ഥികളുടെ 2 മുതല്‍ 4 വരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷകള്‍ 8-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗം രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. സൗജന്യപരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു.ജി.സി.-നെറ്റ്, ജെ.ആര്‍.എഫ്. ജൂണ്‍ 2023 (പേപ്പര്‍-1) സൈക്കിള്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 12 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് മൂന്നാം വാരം സര്‍വകലാശാലാ കാമ്പസില്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ 18-ന് വൈകീട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 7736264241.
സി.യു.ക്യാറ്റ് - 2023 പ്രവേശന പരീക്ഷ
പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എല്‍.എല്‍.എം. പ്രവേശനത്തിനുള്ള സി.യു.ക്യാറ്റ്-2023 പ്രവേശന പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് 18, 19 തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ 22-ന് തുടങ്ങും. ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2022 റഗുലര്‍ പരീക്ഷയും 29-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 24-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2020, 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷകളുടെയും പ്രാക്ടിക്കല്‍ 10, 11, 12, 15 തീയതികളില്‍ നടക്കും.
കുട്ടികളെ വെറുതെ വിടൂ; വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്