എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ നടക്കും.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ നടക്കും. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. മറ്റ് വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
undefined
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ബി.വോക് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്കും, ഓര്‍ഗാനിക് ഫാമിംഗ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
വിദൂര വിഭാഗം കലാ-കായികമേള സ്റ്റേജിതര മത്സരങ്ങള്‍ 28-ന്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലാ-കായിക മേളയിലെ ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ ശനിയാഴ്ച നാല് സോണുകളിലായി നടക്കും. കോഴിക്കോട്, വയനാട് (എ സോണ്‍), മലപ്പുറം (ബി സോണ്‍), തൃശ്ശൂര്‍ (സി സോണ്‍ ), പാലക്കാട് (ഡി സോണ്‍)എന്നിങ്ങനെയാണ് സോണുകള്‍. ഫോട്ടോഗ്രാഫി ഒഴികെ ഓഫ് സ്റ്റേജ് ഇനങ്ങള്‍ക്ക് സര്‍വകലാശാലയില്‍ വച്ച് മത്സരങ്ങള്‍ ഉണ്ടാവുകയില്ല. ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി രണ്ടിന് സര്‍വകലാശാലാ കാമ്പസിലാണ് നടത്തും.
ശനിയാഴ്ച നടക്കുന്ന ഓഫ് സ്റ്റേജ് ഇനങ്ങളുടെ അന്തിമ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എ സോണ്‍ - 9847439996, 9847972790, 9846056638, ബി സോണ്‍ - 9447927911, 9633907770, 9447423050, സി സോണ്‍ - 9895865424, 9847055506, ഡി സോണ്‍ - 9961333503, 9847544570 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ടും വിദൂര വിദ്യാഭ്യാസ വിഭാഗം തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം. മത്സരങ്ങളുടെ വിശദവിവരങ്ങള്‍ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റ് www.sdeuoc.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 04942407356, ഇ-മെയില്‍ sdefest2023@uoc.ac.in
അന്തര്‍സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി കാലിക്കറ്റ് വനിതാ ഖോ-ഖോ ടീം
ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണമേഖലാ അന്തര്‍ സര്‍വകലാശാലാ വനിതാ ഖോ-ഖോ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റിന് രണ്ടാം സ്ഥാനം. ബാംഗ്ലൂര്‍ സിറ്റി യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. കാലിക്കറ്റിനു പുറമേ കേരള, മാംഗ്ലൂര്‍, മൈസൂര്‍, യൂണിവേഴ്‌സിറ്റികളും യോഗ്യത നേടിയിട്ടുണ്ട്. ഫെബ്രുവരി 15 മുതല്‍ 18 വരെ പഞ്ചാബ് പട്യാല യൂണിവേഴ്‌സിറ്റിയിലാണ് അഖിലേന്ത്യാ മത്സരങ്ങള്‍. കാലിക്കറ്റ് ടീം ഫെബ്രുവരി 11-ന് പുറപ്പെടും.
'നോ ദ സ്‌കോളര്‍' പ്രക്ഷേപണം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ നടക്കുന്ന വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളെയും അതിന്റെ നേട്ടങ്ങളെയും പരിചയപ്പെടുത്തുന്ന 'നോ ദ സ്‌കോളര്‍' പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ റേഡിയോ സിയുവില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗവേഷകരും ഗവേഷണഗൈഡുമാരും നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് പരിപാടി.