ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം (ഓണേഴ്‌സ്), ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കോഴിക്കോട്: എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2022 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം 16 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.
ലോഗോ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ലോഗോ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഉചിതമായ ലോഗോകള്‍ ഡയറക്ടര്‍, കായിക പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ഡിസംബര്‍ 17-ന് അഞ്ച് മണിക്കകം നല്‍കണം.
undefined
പൊസിഷന്‍ ലിസ്റ്റ്
ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം (ഓണേഴ്‌സ്), ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2020 പരീക്ഷകളുടെ പൊസിഷന്‍ ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അര്‍ഹരായവര്‍ നിശ്ചിത ഫീസടച്ച് ബി.കോം. വിഭാഗത്തില്‍ അപേക്ഷ നല്‍കണം. തപാലില്‍ ലഭിക്കേണ്ടവര്‍ തപാല്‍ ചാര്‍ജ്ജ് സഹിതം അപേക്ഷിക്കണം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
കായിക താരങ്ങള്‍ക്ക് വളരാന്‍ കാലിക്കറ്റില്‍ സൗകര്യങ്ങള്‍ വര്‍ധിക്കുന്നു: ഡോ. എം.കെ. ജയരാജ്
കൂടുതല്‍ ഒളിമ്പിക്‌സ് താരങ്ങളെ സംഭാവന ചെയ്യാവുന്ന തരത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കായിക സൗകര്യങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ അന്തര്‍കലാലയ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണം പുരോഗമിക്കുന്ന കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, പുതിയ പവലിയന്‍ എന്നിവയെല്ലാം കായികതാരങ്ങള്‍ക്ക് മെച്ചമാകുമെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ പതാകയുയര്‍ത്തലും വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.