കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തെ ഒഴിവുള്ള ബി. ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 29, 30 തീയതികളില്‍ നടക്കും.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തെ ഒഴിവുള്ള ബി. ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 29, 30 തീയതികളില്‍ നടക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രവേശനം നേടാന്‍ അവസരമുള്ളത്. ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാവുന്നതാണ്. സെമെസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍ ആര്‍ ഐ ക്വട്ട വഴി പ്രവേശനം നേടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9567172591.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഡിസംബര്‍ 2 മുതല്‍ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 12 വരെയും 170 രൂപ പിഴയോടെ 15 വരെയും ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.