പരീക്ഷ, പരീക്ഷഫലം, വൈവ, ഹാള്‍ടിക്കറ്റ്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ അറിയാം

By Web Team  |  First Published Nov 9, 2023, 6:36 PM IST

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.


പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും 2024 ജനുവരി 4-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളും 2024 ജനുവരി 3-ന് തുടങ്ങും. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്നോളജി നവംബര്‍ 2016 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 12-ന് തുടങ്ങും.

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെഡിക്കല്‍ മൈക്രോ ബയോളജി ഏപ്രില്‍ 2018, മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2017 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

Latest Videos

undefined

പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.വോക്. ഏപ്രില്‍ 2023 സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ എട്ടിന് കാര്‍മല്‍ കോളേജ് മാളയിലും സോഫ്റ്റ് വേര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് സി.സി.എസ്.ഐ.ടി. പുല്ലൂറ്റ്, സി.സി.എസ്.ഐ.ടി. പേരാമംഗലം എന്നിവിടങ്ങളിലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഹാള്‍ടിക്കറ്റ്
13-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്.) ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (സി.യു.സ.ബി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍,  ബി.കോം. ഹോണേഴ്‌സ്/ പ്രൊഫഷണല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.

13-ന് തുടങ്ങുന്ന വിദൂരവിഭാഗം അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ് സി., ബി.എ. മള്‍ട്ടി മീഡിയ (2018 മുതല്‍ 21 വരെ പ്രവേശനം) റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി നവംബര്‍ 2023, ബി.എ. മള്‍ട്ടി മീഡിയ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി നവംബര്‍ 2022, നവംബര്‍ 2021 പരീക്ഷകള്‍ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.  

പരീക്ഷാ രജിസ്‌ട്രേഷന്‍
വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ് സി. കൗണ്‍സലിങ് സൈക്കോളജി  ഒന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2016, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2017,  മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകള്‍ക്ക് പിഴയില്ലാതെ 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 180 രൂപ പിഴയോടെ 24 വരെയാണ് രജിസ്‌ട്രേഷന്‍.

പരീക്ഷാ ടൈം ടേബിള്‍
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. (സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ 2024 ജനുവരി മൂന്നിന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും.

എം.എ. വൈവ
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2023 സംസ്‌കൃതം വൈവ 14-ന് പട്ടാമ്പി എസ്.എന്‍.ജി.എസ്. കോളേജിലും ഇക്കണോമിക്‌സ് വൈവ 13 മുതല്‍ 15 വരെ (കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക്) കോഴിക്കാട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും 13 മുതല്‍ 16 വരെ തൃശ്ശൂര്‍ പഴഞ്ഞി എം.ഡി. കോളേജിലും (തൃശ്ശൂര്‍, പാലക്കാട്) നടക്കും. പൊളിറ്റിക്കല്‍ സയന്‍സ് വൈവ 13-ന് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം സെമിനാര്‍ ഹാളില്‍. ഏപ്രില്‍ 2022 ഇംഗ്ലീഷ് വൈവ 13 മുതല്‍ 24 വരെ (കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍) കോഴിക്കോട് ദേവഗിരി കോളേജിലും 13 മുതല്‍ 22 വരെ (തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍) തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലും നടക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

click me!