പരീക്ഷാ രജിസ്‌ട്രേഷന്‍, അധ്യാപക ഒഴിവ്, സീറ്റൊഴിവ്; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പുതിയ വാർത്തകള്‍...

By Web Team  |  First Published Oct 26, 2023, 10:14 PM IST

കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 വര്‍ഷത്തില്‍ എം.ബി.എ. സീറ്റൊഴിവുണ്ട്. 


കോഴിക്കോട്: അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ പി.ജി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് നവംബര്‍ 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. ഫീസും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.  

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. നവംബര്‍ എട്ട് വരെ പിഴയില്ലാതെയും 180 രൂപ പിഴയോടെ 13 വരെയും രജിസ്റ്റര്‍ ചെയ്യാം.

Latest Videos

undefined

അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലേക്ക് കരാറടിസ്ഥാനത്തില്‍  (എം.ബി.എ. റഗുലര്‍, ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ്) അധ്യാപകരെ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

സര്‍വകലാശാലാ കേന്ദ്രങ്ങളില്‍ എം.ബി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര, കുറ്റിപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 വര്‍ഷത്തില്‍ എം.ബി.എ. സീറ്റൊഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, ക്യാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. സര്‍വകലാശാലാ പ്രവേശന വിഭാഗം വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28-ന് രാവിലെ 10.30-ന് കരിമ്പനപ്പാലത്തുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 6282478437, 9495319339, 9846393853.  കുറ്റിപ്പുറം കേന്ദ്രത്തില്‍ 28-ന് രാവിലെ 11 മണിക്ക് മുമ്പാണ് എത്തേണ്ടത്. ഫോണ്‍: 8943129076, 8281730002, 9562065960. പാലക്കാട് മരുത റോഡിലുള്ള കേന്ദ്രത്തില്‍ 27-ന് വൈകീട്ട് നാലിന് മുമ്പാണ് പ്രവേശനത്തിന് ഹാജരാകേണ്ടത്. ഫോണ്‍: 0491 257 1863. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദ്യാര്‍ത്ഥികള്‍ക്ക് എസ്ബിഐ ഫൗണ്ടേഷന്‍റെ ആശ സ്കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടതിങ്ങനെ...
 

click me!