കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ, ഗസ്റ്റ് അദ്ധ്യാപക ഒഴിവ്, പുനര്‍മൂല്യനിര്‍ണയ ഫലം; വാർത്തകളിവയാണ്...

By Web Team  |  First Published Feb 18, 2023, 1:51 PM IST

കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.


കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21-ന് രാവിലെ 11 മണിക്ക് സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 9447849621, 9447234113.

പരീക്ഷ
മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ കോര്‍ കോഴ്‌സസ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 27-ന് തുടങ്ങും. 20-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.

Latest Videos

undefined

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഫിനാന്‍ഷ്യല്‍ ആന്റ് മാനേജ്‌മെന്റ് എക്കൗണ്ടിംഗ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 22-ന് മുമ്പായി (ccsitmji@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ 9746594969.

പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിന് കീഴില്‍ പി.എച്ച്.ഡി. പ്രവേശനത്തിന് 2 ഒഴിവുണ്ട്. യോഗ്യരായവര്‍ 24-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗവുമായി ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ മാര്‍ച്ച് 6 വരെയും 170 രൂപ പിഴയോടെ 8 വരെയും 22 മുതല്‍ അപേക്ഷിക്കാം.     

പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 6 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ., എം.ബി.എ. മൂന്ന്, നാല് സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ജനുവരി 2018 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.കോം. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. 
 

click me!